നരിക്കുനി മദ്യ ഷാപ്പ് വിരുദ്ധസമരത്തിന് മദ്യനിരോധന സമിതിയുടെ ഐക്യദാർഢ്യം


       നരിക്കുനിയിൽ ആരംഭിച്ച ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിനെതിരെ മദ്യ ഷോപ്പ് വിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് മദ്യനിരോധന സമിതിയുടെ ഐക്യദാർഢ്യം.സംസ്ഥാന പ്രസിഡൻറ് ഈയാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ എത്തിയ സംഘം സമര പന്തലിൽ സംസാരിച്ചു. കുഞ്ഞികൃഷ്ണൻമാസ്റ്റർക്കുപുറമേ

മധ്യനിരോധന സമിതി നേതാക്കളായ പപ്പൻ കന്നാട്ടി, രമ ടീച്ചർ, വേലായുധൻ കീഴരിയൂർ,പത്മിനി ടീച്ചർ, ബഷീർ കാരാടി എന്നിവരും സംസാരിച്ചു. ഹാരിസ് പി.എംഅധ്യക്ഷത വഹിച്ച പരിപാടിയിൽ കെ കെ ജലീൽ സ്വാഗതവും പി ഉസ്മാൻ നന്ദിയും പറഞ്ഞു.


Photo


നരിക്കുനിയിലെ മദ്യഷാപ്പിനെതിരെ നാട്ടുകാർ നടത്തുന്ന സമരത്തിൽ മധ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഈയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ സംസാരിക്കുന്നു