റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തണോ പരാതിയറിയിക്കണോ? അവസരമുണ്ട്, ഡിസംബർ 15വരെ
`08/11/2023```
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്താൻ അവസരം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെളിമ പദ്ധതിപ്രകാരം ഈ മാസം പതിനഞ്ച് മുതൽ ഡിസംബർ 15വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരമുണ്ട്.
അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരുടെ വിവരങ്ങൾ, ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസ് - സെയിൽസ്മാൻ എന്നിവരെ സംബന്ധിച്ച് ,ഡിപ്പോ നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പരാതികൾ എന്നിവ റേഷൻ കടകളിലെ ഡ്രോപ് ബോക്സിൽ നിക്ഷേപിക്കാം. വിവരങ്ങൾക്ക് ഫോൺ: 0474-2794818 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

0 അഭിപ്രായങ്ങള്‍