നരിക്കുനിയിലെ മദ്യ ഷോപ്പ്, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്:
നരിക്കുനിയിൽ പുതുതായി ആരംഭിച്ച ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിനെതിരെ നാട്ടുകാർ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിക്കുന്നു.ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കെട്ടിടത്തിൽ ചേർന്ന ബഹുജന കൺവെൻഷനിലാണ് തീരുമാനം.
അങ്ങാടിയിലെ തിരക്കും ധാരാളം ആരോഗ്യ വിദ്യഭ്യാസസ്ഥാപനങ്ങളും ഗതാഗത പ്രാശ്നങ്ങളുമുള്ള സ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങിയ ബീവറേജ് ഔട്ട്ലെറ്റ് ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.മദ്യഷാപ്പ് മൂലം സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ഉണ്ടായപ്രയാസങ്ങളുടെ പശ്ചാത്തലത്തിലാണ് സമരസമിതി രൂപീകരിച്ച് മുന്നോട്ട് പോകുന്നത്.
വാർഡംഗം മിനി പുല്ലൻകണ്ടി അധ്യക്ഷത വഹിച്ച കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ടികെ കോയതീൻ മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു.ഹാരിസ് പി എം സ്വാഗതവും ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ : ഡോക്ടർ എൻ കെ മുനീർ എംഎൽഎ,പഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിഹാന രാരപ്പൻകണ്ടി,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ ടി.കെ എന്നിവർ രക്ഷാധികാരികളും മിനി പുല്ലങ്കണ്ടി ചെയർ പേർസണുമാണ്. ഹാരിസ് പി എം ആണ് കൺവീനർ.


0 അഭിപ്രായങ്ങള്‍