മദ്യ ഷോപ്പ് വിരുദ്ധ സമരത്തിന് റസിഡൻസ് അസോസിയേഷൻ ഐക്യദാർഢ്യം



നരിക്കുനി പൂനൂർ റോഡിൽ ആരംഭിച്ച ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിനെതിരെ മദ്യ ഷോപ്പ് വിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമന്വയ റസിഡൻസ് അസോസിയേഷൻ റാലി നടത്തി. പി വി രമേശൻ, കെ.ദിലീപ് ബാബു, സി. ബാലൻ നായർ ,ദേവദാസൻ ,ദീപക് പി ബി, അശ്റഫ് എ തുടങ്ങിയവർ നേതൃത്വം നൽകി.