ശൈഖുനാ പാറന്നൂർ ഇബ്രാഹിം മുസ്ലിയാർ മെമ്മോറിയൽ അക്കാദമിക്ക് പുതിയ നേതൃത്വം


 പുല്ലാളൂർ : ശൈഖുനാ പാറന്നൂർ ഇബ്രാഹിം മുസ്ലിയാർ മെമ്മോറിയൽ അക്കാദമിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. എൻ സി അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ ഉദ്ഘാടനവും കമ്മിറ്റി പ്രഖ്യാപനവും നടത്തി. 170 അംഗ ജനറൽ ബോഡിയും  60അംഗ കമ്മറ്റിയും തെരഞ്ഞെടുത്തു. പി പി അസ്ലം ബാഖവി പറന്നൂർ മുഖ്യപ്രഭാഷണം നടത്തി. പി പി അബ്ദുൽ ജലീൽ ബാഖവി,എ ടി മുഹമ്മദ് മാസ്റ്റർ,പി എം ഫൈസൽ മാസ്റ്റർ,പി മുഹമ്മദലി മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ തുടങ്ങിയ സംസാരിച്ചു.


 സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (പ്രസിഡണ്ട്) പി പി അസ്ലം ബാഖവി പാറന്നൂർ (വർക്കിംഗ് പ്രസിഡണ്ട് ) സയ്യിദ് മുബഷിർ തങ്ങൾ ജമലുലൈലി, അബ്ദുൽബാരി ബാഖവി, എൻസി അബൂബക്കർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, മുഹമ്മദാജി പയക്കര കെ പി കാദർ ഹാജി (വൈസ് പ്രസിഡന്റ് )

 അബ്ദുൽ ജലീൽ ബഖവി പാറന്നൂർ (ജനറൽ സെക്രട്ടറി )എസി സലീം (വർക്കിഗ് സെക്രട്ടറി ), AT മുഹമ്മദ് മാസ്റ്റർ, ജാഫർ മാസ്റ്റർ മടവൂർ, ജബ്ബാർ മുസ്ലിയാർ പറപ്പാറ, റസാഖ് മുസ്ലിയാർ പന്നുർ,ആലി ഹാജി പി (ജോയിൻ സെക്രട്ടറി ) പി മുഹമ്മദലി മാസ്റ്റർ (ട്രഷറർ )