ശബരിമലയിൽ പത്തുവയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു


``09/12/2023```


പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. പമ്പയിൽ നിന്ന് ഉച്ചയോടുകൂടിയാണ് പെൺകുട്ടി കുടുംബാം​ഗങ്ങൾക്കൊപ്പം മലചവിട്ടാൻ ആരംഭിച്ചത്.


അപ്പാച്ചിമേട്ടിലെത്തിയപ്പോൾ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.


മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷത്തിലേറെ പേരാണ് ദർശനത്തിനെത്തിയത്.