നരിക്കുനിയിലെ മദ്യ ഷോപ്പ് : ജനകീയ സമിതി മദ്യ ഷോപ്പ് ഉപരോധിച്ചു.


നരിക്കുനി: -ജനവാസകേന്ദ്രത്തിൽ സ്ഥാപിച്ച ബീവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റിനെതിരെ മദ്യ ഷോപ്പ് വിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 30 ദിവസം പിന്നിട്ടു. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിവറേജ് ഔട്ട്ലെറ്റ് ഉപരോധിച്ച് സൂചനാ സമരം നടത്തി. മദ്യ ഷോപ്പ് ആരംഭിച്ച സ്ഥലത്തെ സങ്കീർണതകൾ അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും ഷോപ്പ് അടച്ചു പൂട്ടാത്ത സാഹചര്യത്തിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.വി.സി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു രാജീവൻ ചൈത്രം, MC ഇബ്രാഹിം എന്നിവർ സംസാരിച്ചു ഹാരിസ് പി എം സ്വാഗതവും ഫൈസൽ എം പി വി നന്ദിയും പറഞ്ഞു