ഓർമ്മകളുടെ സ്കൂൾ മുറ്റത്ത് 39 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു


നരിക്കുനി: പഠനകാലത്തെ ഓർമ്മകൾ ഉറങ്ങുന്ന സ്കൂൾ മുറ്റത്ത് അവർ തിരിച്ചെത്തി. നരിക്കുനി ഗവ. ഹൈസ്കൂളിലെ 1984 എസ്.എസ്.എൽ.സി. ബാച്ചാണ് 39 വർഷങ്ങൾക്ക് ശേഷം 'ഒപ്പം 84 ' എന്ന പരിപാടി സംഘടിപ്പിച്ചത്. പഠന സാമഗ്രികൾ ഒന്നുമില്ലാതെ പതിറ്റാണ്ടുകൾക്ക് ശേഷം സ്കൂൾ മുറ്റത്തെത്തിയ പലർക്കും ഈ കൂടിച്ചേരൽ പുതിയ അനുഭവമായി.

      വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് 165 സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം ഒത്തുകൂടിയത്. എല്ലാ തിരക്കുകളും മാറ്റിവെച്ച് ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഹപാഠികൾ ഈ കൂട്ടിച്ചേരലിന് എത്തിയത് പുതിയൊരു അനുഭവമായി.

              'ഒപ്പം 84 ' ന് പി. സുലൈമാൻ അധ്യക്ഷനായി. കെ. ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. കോമള കരിയാട്ടുമ്മൽ, കെ.പി. സുരേഷ് ബാബു, ഐ. പ്രമീള, പി.കെ. മനോജ് കുമാർ, ഇ.കെ. സന്തോഷ് കുമാർ, സി.എം.അജിത തുടങ്ങിയവർ സംസാരിച്ചു.84 ബാച്ച് അലൂംനി അസോസിയേഷൻ ഭാരവാഹികളായി കെ.ബാലഗോപാലൻ (പ്രസിഡൻറ് ),പി. സുലൈമാൻ, സുജാത (വൈസ് പ്രസിഡണ്ട്), എൻ.പി. അബ്ദുൽ ഹക്കീം (സെക്രട്ടറി),ഇ. കെ. സന്തോഷ് കുമാർ, സുബൈദ (ജോയിൻ്റ് സെക്രട്ടറി), കെ.പി. സുരേഷ് ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.