ബൈത്തുല്‍ ഇസ്സ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം

നരിക്കുനി :-നരിക്കുനി ബൈത്തുല്‍ ഇസ്സ സ്ഥാപനങ്ങളുടെ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം.  
സമ്മേളനത്തിന് മുന്നോടിയായി നടന്ന സിയാറത്തിന് അഹമ്മദ് മുസ് ലിയാര്‍ ഫള്ഹരി, പി ജി എ തങ്ങള്‍ പന്നൂര്‍, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി നേതൃത്വം നല്‍കി. തുടര്‍ന്ന് പതാക ജാഥക്കും ഘോഷ യാത്രക്കും ശേഷം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇല്യാസ് ഹൈദ്രോസി തങ്ങള്‍ എരുമാട് പതാക ഉയര്‍ത്തി. 
സമ്മേളന പരിപാടികള്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബൈത്തുല്‍ ഇസ്സ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. ശൈഖ് നാസര്‍ അല്‍ അറബി, ശൈഖ് സറാന്‍ അല്‍ നസീറിന്‍, ശൈഖ് അബ്ദുല്ല മന്‍തരി, ശൈഖ് സ്വാലിഹ് അല്‍ മന്‍തരി, ശൈഖ് മുഹമ്മദ് അല്‍ മന്‍തരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അഡ്വ. പി ടി എ റഹീം എം എല്‍ എ, വായോളി മുഹമ്മദ് പ്രസംഗിച്ചു. 
പി പി ഉസ്താദ് അനുസ്മരണ സമ്മേളനം ഡോ. സയ്യിദ് അബ്ദുസബൂര്‍ ബാഹസ്സന്‍ അവേലം ഉദ്ഘാടനം ചെയ്തു. സി എം യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫിയെ ചടങ്ങില്‍ അനുമോദിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആത്മീയ മജ്‌ലിസിന് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കി. മുസ്സമ്മില്‍ തങ്ങള്‍ വാവാട്, സാബിത്ത് സഖാഫി വാവാട്, റാഫി അഹ്‌സനി കാന്തപുരം, സി പി ശാഫി സഖാഫി, ടി എ മുഹമ്മദ് അഹ്‌സനി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, സിയാദ് അസ്ഹരി പാറന്നൂര്‍ പ്രസംഗിച്ചു. 


19ന് രാവിലെ  6.30ന് ഖുര്‍ആന്‍ പഠനം സെഷനില്‍ മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കും. 20ന് രാവിലെ 6 മണിക്ക് ഹദീസ് പഠന സംഗമത്തിന് അബൂബക്കര്‍ സഖാഫി വെണ്ണക്കോട് .നേതൃത്വം നല്‍കും. തുടര്‍ന്ന്   9.30ന് മുതഅല്ലിം കോണ്‍ഫറന്‍സ് നടക്കും. റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്യും. റഹ് മത്തുള്ള സഖാഫി എളമരം, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, മുഹമ്മദലി സഖാഫി വള്ള്യാട് ക്ലാസെടുക്കും.  എലൈറ്റ് മീറ്റ് ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് നടക്കുന്ന സൗഹൃദസംഗമം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ഉദ്ഘാടനം ചെയ്യും. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍, ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ സര്‍ജാസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഗള്‍ഫ് പ്രതിനിധി സമ്മേളനം എന്‍ കെ മുഈനുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് വീര്യമ്പ്രം അധ്യക്ഷത വഹിക്കും. 
വൈകീട്ട് 6.30ന് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം സി അബ്ദുല്‍ ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്യും. സി എം യൂസുഫ് സഖാഫി അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ദേവര്‍ഷോല അബ്ദുല്‍ സലാം മുസ് ലിയാര്‍ പ്രഭാഷണം നടത്തും. 
സമ്മേളനം 21ന് സമാപിക്കും.