ആയിരങ്ങൾ ഒഴുകിയെത്തി


ബൈത്തുൽ ഇസ്സ സമ്മേളനം സമാപിച്ചു 


നരിക്കുനി |  നരിക്കുനി ബൈത്തുല്‍ ഇസ്സ സ്ഥാപനങ്ങളുടെ  മുപ്പതാം വാര്‍ഷിക സമ്മേളനം  സമാപിച്ചു.


നാല് ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളുടെ സമാപന സമ്മേളനം ജാമിഅ സഅദിയ്യ പ്രിൻസിപ്പാൾ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ബൈത്തുൽ ഇസ്സ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം കെ രാഘവൻ എം പി മുഖ്യാതിഥിയായി. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ആശീർവാദ പ്രഭാഷണവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തി.


സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂ ഹനീഫ ൽ ഫൈസി തെന്നല, എസ് എം എ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഇൽയാസ് സഖാഫി എരുമാട്, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ അവേലം, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, മജീദ് കക്കാട്, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ, സി പി ശാഫി സഖാഫി, ഹസൻ സഖാഫി തറയിട്ടാൽ, റാഫി അഹ്സനി കാന്തപുരം, യൂസുഫ് സഖാഫി കരുവൻ പൊയിൽ, ടി എ മുഹമ്മദ് അഹ്സനി തുടങ്ങിയവർ പ്രസംഗിച്ചു.


ബൈത്തുൽ ഇസ്സ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഐ പി എഫ് എമിനൻസ് മീറ്റ്  ഇ പി അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ പി എഫ് കോഴിക്കോട് റീജ്യണൽ ചെയർമാൻ അക്ബർ സ്വാദിഖ് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്ലക്കുട്ടി വിഷയാവതരണം നടത്തി.   സി മൊയ്തീൻകുട്ടി ഹാജി, പാവണ്ടൂർ അബ്ദുറഹ്മാൻ ഹാജി, ടി കെ എ സിദ്ദീഖ്,   സലീം കുന്ദമംഗലം, ബഷീർ മാസ്റ്റർ കൊടുവള്ളി  നാസർ മാസ്റ്റർ നരിക്കുനി, ഡോ. ഉമ്മർ കൊടുവള്ളി, ഉബൈദുല്ല ആരാമ്പ്രം പ്രസംഗിച്ചു.



പൂർവ വിദ്യാർത്ഥി സംഗമം കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സലീം അണ്ടോണ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാബിർ ആലക്കോട് അധ്യക്ഷത വഹിച്ചു. 

ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ടി എ മുഹമ്മദ് അഹ്സനി വിഷയാവതരണം നടത്തി. സി മൊയ്തീൻ കുട്ടി ഹാജി, മുഈനുദ്ദീൻ പാലോളിത്താഴം, ഫള്ലുറഹ്മാൻ പി പി, ഉവൈസ് സഖാഫി, അമീൻ സഖാഫി, ശുക്കൂർ ഈങ്ങാപ്പുഴ, ശമീർ എം കെ തുടങ്ങിയവർ പ്രസംഗിച്ചു.



ബൈത്തുൽ ഇസ്സ മുപ്പതാം വാർഷിക സമാപന സമ്മേളനം ജാമിഅ സഅദിയ്യ പ്രിൻസിപ്പാൾ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു.