അനുസ്മരണം

പുന്നശ്ശേരി : ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന തെക്കേടത്ത് കുഞ്ഞിമാളു ടീച്ചറെ അവരുടെ ഒന്നാം ഓർമ്മ വർഷമായ 14.01. 2024 ന് തെക്കേടത്ത് വീട്ടുമുറ്റത്ത് അനുസ്മരിക്കുകയുണ്ടായി. കുടുംബത്തിനും നാടിനും വേണ്ടി നന്മ ചെയ്ത ടീച്ചറെ പോലുള്ളവർ ഇത്തരത്തിൽ അനുസ്മരിക്കപ്പെടുന്നത് സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യാതിഥിയായ കാക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് 

സി എം ഷാജി അഭിപ്രായപ്പെട്ടു.ശ്രീധരൻ മാസ്റ്റർ അധ്യക്ഷനായ യോഗം വി കെ ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി കെ മോഹനൻ,വാർഡ് മെമ്പർ സീന,അശോകൻ ആറോളി,അബ്ദുൾസലാം വികെ,ശ്രീനി രാമല്ലൂർ, ശിവശങ്കരൻ സി.കെ തുടങ്ങി പല പ്രമുഖരും ഓർമ്മകൾ പങ്കിട്ടു. യോഗത്തിൽ ലോഹിതാക്ഷന്‍ പുന്നശ്ശേരി സ്വാഗതവും സുരേന്ദ്രൻ പുന്നശ്ശേരി നന്ദിയും രേഖപ്പെടുത്തി.