വർഗീയ ഫാസിസത്തിനെതിരായ സമരത്തിൽ  യാഥാർത്ഥ്യ ബോധത്തോടെ പോരാടുന്നത്  യുഡിഎഫ് മുന്നണിയാണ്     

പി കെ കുഞ്ഞാലിക്കുട്ടി


നരിക്കുനി : വർഗീയ ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ കേരളത്തിൽ യാഥാർത്ഥ്യ ബോധത്തോടെ പ്രതികരിക്കുന്നത് കോൺഗ്രസും മുസ്ലിം ലീഗും അടങ്ങിയ യുഡിഎഫ് മുന്നണിയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു നരിക്കുനിയിൽ നടന്ന കുറ്റ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം      കേന്ദ്ര കേരള സർക്കാരുകളുടെ തലതിരിഞ്ഞ ഭരണം കൊണ്ടും വിലക്കയറ്റം മൂലവും  സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണ്ണമാണെന്നും സർക്കാർ ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയും ശമ്പളക്കാരും പെൻഷൻ ക്കാർക്കും വരെ പണം നൽകാനില്ലാത്ത അവസ്ഥയാണ് എൽ ഡി എഫ് ഗവൺമെന്റിന്റെ ഭരണം കൊണ്ടെന്നും   തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശസ്ഥാപനങ്ങളുടെ വികസന കാഴ്ചപ്പാടുകൾ വരെ ഇല്ലാതായെന്നും  ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ വാഗ്ദാനവുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യയാണ്  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ആഡംബര  യാത്രയയൊന്നും കിഫ്ബി വരെ നിൽക്കാൻ പോകുന്ന അവസ്ഥയാണ് കേരളത്തിന്റെ നിലവിലെ അവസ്ഥയെന്നും അദ്ദേഹം കൂട്ടി ചേർത്തു

           കേരള സർക്കാറിന്റെ അഴിമതിക്കും വികസന വിരുദ്ധതക്കുമെതിരായുള്ള പോരാട്ടത്തിൽ   കുറ്റവിചാരണ സദസ്സിലൂടെ ജനങ്ങളാൽ  വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരള സർക്കാറെന്നും  വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി കേരളത്തിൽ വമ്പിച്ച വിജയം നേടുമൊന്നും അദ്ദേഹം പറഞ്ഞു. 

       രമേശ് ചെന്നിത്തല എംഎൽഎ മുഖ്യപ്രഭാഷണം നടത്തി കൊടുവള്ളി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എ അരവിന്ദൻ അധ്യക്ഷം വഹിച്ചു കൺവീനർ കെ കെ എ  ഖാദർ സ്വാഗതം പറഞ്ഞു ഡോ: എം കെ മുനീർ എം എൽ എ  ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ , ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, സെക്രട്ടറി ടി ടി ഇസ്മയിൽ , വി എം ഉമ്മർ മാസ്റ്റർ, കെ ബാലനാരായണൻ ,  അഹമ്മദ് പുന്നക്കൽ ,കെ സി അബു,ഷിബു മീരാൻ ,ഹബീബ് തമ്പി ,ശശീന്ദ്രൻ മാസ്റ്റർ,ഗിരീഷ് കുമാർ ,പ്രകാശ് ബാബു,യൂസഫ് മടവൂർ ,ഭരതൻ മാസ്റ്റർ,വിജയകുമാർ ,കെ പി മുഹമ്മദൻസ് ,വി ഇൽയാസ് , പി ഐ വാസുദേവൻ നമ്പൂതിരി  പി എസ് മുഹമ്മദലി,താര അബ്ദുറഹ്മാൻ ഹാജി,ടി കെ മുഹമ്മദ് മാസ്റ്റർ,അഷ്റഫ് തങ്ങൾ,എൻ സി ഹുസൈൻ മാസ്റ്റർ, പി സി മുഹമ്മദ് മാസ്റ്റർ,പി മുഹമ്മദ്,എ പി നാസർ,സുലൈമാൻ പോർങ്ങൂട്ടൂർ ,വി സി മുഹമ്മദ് മാസ്റ്റർ,  എന്നിവർ പ്രസംഗിച്ചു