കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി :-


 -22.01.2024


നരിക്കുനി: - കൂളിപൊയിൽ നമ്പിടികണ്ടി അബ്ദുൾ മജീദിൻ്റെ ഭാര്യ ഫാത്തിമ (62) ആണ് കിണറ്റിൽ വീണത്. 70 അടി താഴ്ച യുള്ളതും 10 അടിയോളം വെള്ളം ഉള്ളതും, ആൽമാറ ഉള്ളതുമായ കിണറിൽ വീണു കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു.

നരിക്കുനി ഫയർ &റെസ്ക്യൂ ഓഫീസർ ശ്രീ. അരുൺ കിണറിലിറങ്ങി സ്ത്രീ യെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. അസ്സി : സ്റ്റേഷൻ ഓഫീസർ. ശ്രീ.സി.ജി ഷാജി സാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസ്സി. SFRO, ഗണേശൻ, ' ഫയർ ഓഫീസർ മാരായ അരുൺ, ജിനുകുമാർ, അഭിഷേക്, സന്ദീപ്, ബിബുൽ, അനൂപ്, HG രാമചന്ദ്രൻ, വേണുഗോപാൽ,എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.