ചക്കാലക്കൽ എച്ച് എസ്‌ എസ്‌ നവീകരിച്ച ലൈബ്രറി ഡി ഇ ഒ സന്ദർശിച്ചു

➖➖➖➖➖➖➖➖➖➖

*മടവൂർ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂൾ ലൈബ്രറി പതിനായിരം പുസ്തകങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചു . ഡിജിറ്റൽ സംവിധാനത്തിലൂടെ ക്യു ആർ കോഡ്‌ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾ ക്കും പുസ്തക വിതരണം നടത്തുന്നത് . നവീകരിച്ച ഡിജിറ്റൽ ലൈബ്രറി  ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൊയ്‌നുദീൻ കെ എ എസ്‌ സന്ദർശിച്ചു . ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പി മനോഹരൻ, ഷാജു പി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.*


ഫോട്ടോ :- *മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ  നവീകരിച്ച സ്‌കൂൾ ലൈബ്രറി  ജില്ലാ വിദ്യാഭ്യാസ ഓഫീസർ  മൊയ്‌നുദീൻ കെ എ എസ്‌ സന്ദർശിക്കുന്നു*