*🎓SCHOLARSHIP 2024*


*സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2023-24 Fresh അപേക്ഷ ക്ഷണിച്ചു*

●▬▬▬▬▬▬▬

●▬▬▬▬▬▬▬▬▬▬▬

*കേരള സംസ്ഥാനത്തിലെ* സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന *ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍* നിന്നും 2023-24 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് ഇലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്.


*Eligibility*🎓


▪️കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.


▪️യോഗ്യത പരീക്ഷയിൽ 50% ഇൽ അധികം മാർക്ക് നേടിയിരിക്കണം.


▪️എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.


▪️മെഡിക്കൽ എഞ്ചിനീയറിംഗ് ഒഴികെ ഉള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.


💰 *പ്രതിവർഷ സ്കോളർഷിപ്പ് തുക*

▪️ബിരുദം :  ₹ 5,000/-

▫️ബിരുദാനന്തര ബിരുദം : ₹ 6,000/-

▪️ പ്രൊഫഷണൽ കോഴ്സ്  : ₹ 7,000/-

▫️ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- 


⭕ ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്


⏰അപേക്ഷിക്കാനുള്ള അവസാന തിയതി : *24 ഫെബ്രുവരി 2024*


📂 *അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ*

▪️മാർക്ക് ലിസ്റ്റ് കോപ്പി

▪️അലോട്മെന്റ് മെമ്മോ 

▪️ബാങ്ക് പാസ്സ് ബുക്ക്‌

▪️ആധാർ കാർഡ്

▪️ജാതി സർട്ടിഫിക്കറ്റ്

▪️നാറ്റിവിറ്റി സർട്ടിഫിക്കറ്റ് 

▪️വരുമാന സർട്ടിഫിക്കറ്റ്

▪️റേഷൻ കാർഡ്


   ഹോസ്റ്റലിൽ ആണെങ്കിൽ 

▪️ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്

●▬▬▬▬▬▬▬▬▬