ലഹരി വിരുദ്ധ കൂട്ടായ്മക്ക് ഐക്യദാർഢ്യവുമായി ഉത്തര കേരള വോളിബാൾ ടൂർണമെന്റ്   :-

പി സി പാലം :-ഫ്രണ്ട്‌സ് പിസിപാലത്തിന്റെ ആഭിമുഖ്യത്തിൽ പിസിപാലം സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച താനകണ്ടിയിൽ കുഞ്ഞബ്ദുള്ള ഹാജി സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.. മത്സരത്തിൽ ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റി താരങ്ങൾ അണിനിരക്കും.

ജേതാക്കൾക്ക് മധുവനം രാഘവൻ വൈദ്യർ,മധുവനം കുഞ്ഞിശങ്കരൻ സ്മാരക ട്രോഫിയും 20000രൂപയും ,രണ്ടാം സ്ഥാനക്കാർക്ക് കിഴക്കയിൽ ബാലൻ, കൊളോത്ത് ഗംഗാധാരൻ നായർ സ്മാരക ട്രോഫിയും 15000രൂപയും സമ്മാനമായി നൽകും,

ദിവസവും രാത്രി 7മണിക്കും ,8.30 നും രണ്ടു മത്സരങ്ങൾ വീതം നടക്കും.