SSLC ഉണ്ടോ? വനംവകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ ആകാം; നീന്തല്‍ അറിയണം, പരീക്ഷയില്ല



കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്തികയില്‍് താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.



യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, മോട്ടോര്‍ ബോട്ട് ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, മോട്ടോര്‍ ബോട്ടിന്റെ റിപ്പയര്‍ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം, നീന്തല്‍ അറിഞ്ഞിരിക്കണം.


പ്രായം: 25നും 41നും ഇടയില്‍.


ശമ്പളം 26500 -60700 രൂപ.

ഫിസിക്കല്‍ഉയരം 168 സെ.മീ, നെഞ്ചളവ് 81 സെ.മീ ,5 സെ.മീ എക്‌സ്പാന്‍ഷന്‍ എന്നീ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കേണ്ടതാണ്. ' (പട്ടികജാതി / പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയരം 160 സെ.മീ, നെഞ്ചളവ് 81 സെ.മീ, 5 സെ.മീ എക്‌സ്പാന്‍ഷന്‍).


യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് അഞ്ചിനകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.