ഇൻ്റർ സ്കൂൾ ഗെയിംസ് ഫുട് ബോൾ മേള


കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച  ഇൻ്റർ സ്കൂൾ  ഗെയിംസ് കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഗെയിംസിൻ്റെ  ഉൽഘാടനം മുൻ ഇന്ത്യൻ വനിതാ വോളിബോൾ താരം ഫാത്തിമ റുക്സാന നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് കൃഷ്ണദാസ്. ഒ.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജർ പൂമംഗലത്ത് അബ്ദു റുറിമാൻ, എൻഐ.സ്. കോച്ച് രാഘവൻ നായർ, ടി.രാമനാഥൻ, സി.മാധവൻ, അജിതകുമാരി ടി.പി., ബിന്ദു എസ്. കൃഷ്ണ, ഷൈജു എം.വി. എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ഷജിൽ കുമാർ . യു സ്വാഗതവും കൺവീനർ നൗഷാദ് കെ. നന്ദിയും പറഞ്ഞു. ഗെയിംസിൻ്റെ ഭാഗമായി  , ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൺ എന്നീ മത്സരങ്ങളാണ് നടക്കുന്നത്. .ഫിബ്രവരി 14, 15, 16 തിയ്യതികളിലാണ് മത്സരങ്ങൾ നടക്കുന്നത്.

photo:ഇൻ്റർ സ്കൂൾ   ഗെയിംസിൻ്റെ  ഉൽഘാടനം മുൻ ഇന്ത്യൻ വനിതാ വോളിബോൾ താരം ഫാത്തിമ റുക്സാന നിർവ്വഹിക്കുന്നു