13.02.2024



അപേക്ഷ ക്ഷണിച്ചു :-


ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിൽ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി, ഡിപ്ലോമ ഇൻ ഫോറിൻ അക്കൗണ്ടിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്.

ഫോൺ: 8891370026


മെഡിക്കൽ കോളേജിൽ ഒഴിവ്


കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിന്‌ കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമിൽ സയൻറ്റിസ്റ്റ്‌ ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക്‌ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൻറെ ഓഫീസിൽ വയസ്സ്‌, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഫെബ്രുവരി 17നു രാവിലെ 11 മണിക്ക്‌ ഹാജരാവേണ്ടതാണ്‌. ഫോൺ : 0495 2350216 


ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ


കോഴിക്കോട്‌ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികകളിലേക്ക്‌ കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന്‌ അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്‌ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  www.arogyakeralam.gov.in എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 19നു വൈകുന്നേരം അഞ്ച് മണിക്ക്‌ മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990 


ലേലം ചെയ്യുന്നു

 

കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായ തോണിക്കടവ് - കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിലെ തോണിക്കടവ് സൈറ്റിലെ കഫ്റ്റീരിയ അടുത്ത ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിനുളള അവകാശം എക്സിക്യുട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഫെബ്രുവരി 21നു രാവിലെ 11 മണിക്ക് പേരാമ്പ്ര കെ വൈ ഐ പി ഡിവിഷനിൽ ലേലം ചെയ്യുന്നു.