പാറന്നൂർ ശ്രീ മഹാശിവക്ഷേത്രം നവീകരണ കലശവും ,പുന:പ്രതിഷ്ഠയും തുടങ്ങി :-
നരിക്കുനി: - പാറന്നൂർ ശ്രീ മഹാ ശിവക്ഷേത്രം നവീകരണ കലശവും ,പുന:പ്രതിഷ്o യും വിളംബര ഘോഷയാത്രയോടെ തുടങ്ങി ,വാദ്യമേളങ്ങളോടെയും ,താലപ്പൊലിയോടെയും ,മുത്തുക്കുടയുടെയും അകമ്പടിയോടെ ഒഴുത്തന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു ,നട തുറക്കൽ ,ഗണപതി ഹോമം ,ഉഷപൂജ ,ഉച്ചപൂജ ,പ്രസാദ ഊട്ട് ,നട തുറക്കൽ ,ദീപാരാധന ,ആചാര്യ വരണം ,മുളയിടൽ ,പ്രസാദ ശുദ്ധി ,അസ്ത്ര കലശപൂജ ,രാക്ഷോഘ്ന ഹോമം ,വാസ്തു ഹോമം ,വാസ്തുകലശപൂജ ,വാസ്തുബലി ,വാസ്തുകലശാഭിഷേകം ,വാസ്തു പുണ്യാഹം ,ഹോമകുണ്ഡശുദ്ധി ക്രിയകൾ ,അത്താഴ പൂജ തുടങ്ങിയവ നടന്നു ,'
ഇന്ന് 18/2/ 24 ഞായർ കലശപൂജകളും ,കലശാഭിഷേകങ്ങളും ,വിശേഷ ഹോമങ്ങൾ ,ഹോമ കലശാഭിഷേകങ്ങൾ ,പുരാണ പാരായണം ,പ്രസാദ ഊട്ട് ,കുണ്ഡശുദ്ധി ക്രിയകൾ ,അത്താഴപൂജ ,അദ്ധ്യാത്മിക സത്സംഗം ,നൃത്ത നൃത്യങ്ങൾ തുടങ്ങിയവ നടക്കും ,
photto: - പാറന്നൂർ ശ്രീ മഹാശിവക്ഷേത്ര നവീകരണ കലശം ,പുന:പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്ര


0 അഭിപ്രായങ്ങള്‍