ഐസൊലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തു

നരിക്കുനി : നരിക്കുനി ഗവ: ആശുപത്രി ക്വാട്ടേഴ്സ് പരിസരത്ത് പുതുതായി  ആരംഭിച്ച ഐസൊലേഷൻ വാർഡ് ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു, ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു , എം കെ മുനീർ (എംഎൽഎ ) മുഖ്യാതിഥിയായി , തുടർന്ന് നടന്ന പൊതുയോഗം എം എൽ എ -എം കെ മുനീർ ഉദ്ഘാടനം ചെയ്തു ,ചേളന്നൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ അധ്യക്ഷം വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ,വൈസ് പ്രസിഡണ്ട് സിപി ലൈല, ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പൻ കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഐപി രാജേഷ്, ബ്ലോക്ക് മെമ്പർമാരായ സർജാസ് കുനിയിൽ ,മോഹനൻ ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി കെ സുനിൽകുമാർ ,സി കെ സലിം,ടി പി മജീദ്,മിനി പുല്ലങ്കണ്ടി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ സി അബ്ദുൽ ഖാദർ, കെ കെ മിഥിലേഷ് ,ബഷീർ മാസ്റ്റർ,മഠത്തിൽ മജീദ്,ഗണേശൻഎന്നിവർ സംസാരിച്ചു ,