പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി

---------------------------------------


            രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികൾ മടവൂർ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധികാരം കവരുന്ന നടപടികള്‍ക്കെതിരെയും,പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം തടഞ്ഞുവെക്കുന്ന നടപടിയും,ട്രഷറി നിയന്ത്രണത്തിനെതിരെയും,ആറുമാസമായി മുടങ്ങി കിടക്കുന്ന സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും,ലൈഫ് പദ്ധതിക്ക് അധിക തുക അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടന്ന പ്രതിഷേധ ധര്‍ണ്ണ   മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.കെ  സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 മുൻ. വൈസ് പ്രസിഡന്റ് ലളിത കടുകം വള്ളി സ്വാഗതം പറഞ്ഞു.

രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി നിയോജക മണ്ഡലം കൺവീനർ വിഷക്കീല അധ്യക്ഷതവഹിച്ചു.

ജനപ്രതിനിധികളും,മുന്‍ ജധപ്രതിനിധികളും പങ്കെടുത്ത പരിപാടി ജനവിരുദ്ധ സംസ്ഥാന ഗവര്‍മെന്‍റിനെതിരെയുള്ള കോണ്‍ഗ്രസ് സമരപരമ്പരയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കളെല്ലാം അഭിപ്രായം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് സി.കെ ഗിരിഷ്കുമാർ, മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധുമോഹൻ, പി.വി പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദ്, മുൻബ്ലോക്ക് മെമ്പർമാരായ ശശി ചക്കാല ക്കൽ, ബേബി കപ്പടക്കൽ, മുൻ വൈസ് പ്രസിഡന്റ്  ഷംസിയ മലയിൽ,  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ഷൈനി തായാട്ട്, ബ്ലോക്ക് മെമ്പർ ഷിൽ നഷിജു, ബിന്ദു ഗിരീഷ്, മുൻ മെമ്പർ പവിത്രൻ, അരിയിൽ ഇസ്മയിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് മെമ്പർ അസീസ് നന്ദി പറഞ്ഞു.