വീടിൻ്റെ മേൽക്കൂര തകർന്നുവീണു:

വൻ അപകടം ഒഴിവായി.


24.02.202


നരിക്കുനി: വരിങ്ങിലോറമല പട്ടികവർഗ കോളനിയിലെ കിഴക്കെ ഓമശ്ശേരിപറമ്പ്

ബിജുവിൻ്റെ വീടിൻ്റെ മേൽക്കൂര നിലംപൊത്തി.ഇന്നലെ (24/2/24) രാവിലെ 9 മണിയോടെയാണ് സംഭവം. മേൽക്കൂര തകർന്ന് വീഴുന്നതിന് തൊട്ട് മുമ്പ് ചെറിയ രീതിയിലുള്ള ശബ്ദം കേട്ട് വീട്ടുകാർ   പുറത്തായതിനാൽ വൻ അപകടം ഒഴിവായി. ഓടുമേഞ്ഞ വീടിൻ്റെ കഴുക്കോലും പട്ടികയും തകർന്ന് വീഴുകയായിരുന്നു. നിത്യരോഗിയായ ബിജുവും ,ഭാര്യയും, പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്നതാണ് ബിജുവിൻ്റെ കുടുംബം.  ഇവരിൽ ബിജുവും ഭാര്യയും മകളും  ഈ സമയത്ത് വീടിനകത്ത് ഉണ്ടായിരുന്നു ,ഇവർ പെട്ടെന്ന് പുറത്തിറങ്ങിയത് കൊണ്ട് അപകടം ഒഴിവായി ,

.