-പരലാട് റബ്ബർ എസ്റ്റേറ്റിന്റെ അടിക്കാടിന് തീ പിടിച്ചു. ഒഴിവായത് വൻ ദുരന്തം


നന്മണ്ട: പരലാട് റബ്ബർ എസ്റ്റേറ്റിന്റെ അടിക്കാടിന് തീ പിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് പരലാട് ക്ഷേത്രത്തിനു സമീപത്തെ റബ്ബർ എസ്റ്റേറ്റിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. റിട്ട.. എയർപോർട്ട് ഉദ്യോഗസ്ഥൻ പിലാത്തോട്ടത്തിൽ ശശികുമാർ , എരഞ്ഞണ്ടൂർ സുരേന്ദ്രൻ എന്നിവരുടെ റബ്ബറാണ് അഗ്നിക്കിരയായത്. ശശികുമാറിന്റെ ഒന്നര ഏക്കർ,സുരേന്ദ്രന്റെ ഒരു ഏക്കർ റബ്ബറും കത്തി നശിച്ചവയിൽപ്പെടും.. വെട്ടി റബ്ബർ പാലെടുക്കുന്നതായതിനാൽ ഉടമകൾക്ക് വൻ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.ഉടനെ നരിക്കുനി നിന്നും അസിസറ്റന്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് സജി ചെറിയാന്റെ നേതൃത്വത്തിൽ രണ്ടു യുനിറ്റ് സ്ഥലത്തെത്തി. ചെങ്കുത്തായ സ്ഥലമായതിനാൽ വണ്ടി കയറി എത്താൻ ഏറെ പ്രയാസപ്പെടെണ്ടി വന്നു. നാട്ടുകാരും അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരും കൂടി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാൻ കഴിഞ്ഞത്.എസ്റ്റേറ്റിന്റെ പരിസര പ്രദേശത്ത് വീടുകളുണ്ടായിരുന്നുവെങ്കിലും അഗ്നി അണച്ചതിനാൽ അപകടം ഒഴിവായി.. മൊത്തം അഞ്ച് ഏക്കറോളം അഗ്നിക്കിരയായിട്ടുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.തൊട്ടടുത്ത പറമ്പിൽ നിന്നുമായിരിക്കാം തീ പടർന്നതെന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു,