ഗ്രാൻഡ് ഫെസ്റ്റ് വോളിബോൾ ടൂർണമെൻറ് ആരംഭിച്ചു
നരിക്കുനി : കൊടുവള്ളി ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റ് പ്രത്യേകം ഒരുക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ കൊടുവള്ളി എം എൽ എ ഡേ: എം കെ മുനീർ ഉദ്ഘാടനം ചെയ്തു വിവിധ ക്ലബ്ബ്കൾക്ക് വേണ്ടി കേരളത്തിന് അകത്തും പുറത്തുമുള്ള പ്രശസ്ത കളിക്കാർ മാറ്റുരക്കുന്നുണ്ട് ഉദ്ഘാടന ചടങ്ങിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷം വഹിച്ചു ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ മുഖ്യാതിഥിയായി മുൻ എം എൽ എ വി എം ഉമ്മർ മാസ്റ്റർ, മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത് ബ്ളോക്ക് വൈസ് പ്രസിഡന്റ് ഷിഹാന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ലൈല ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഗ്രാമ പഞ്ചായത്ത് മെംബർ ടി രാജു എന്നിവർ ആശംസകൾ അർപ്പിച്ചു സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ കെ സി അബ്ദുൽ ഖാദർ സ്വാഗതവും കൺവീനർ പി ഐ വാസുദേവൻ നമ്പൂതിരി നന്ദിയും പറഞ്ഞു ,


0 അഭിപ്രായങ്ങള്‍