നവീകരിച്ച പൊയില്‍ ജുമാമസ്ജിദ്

ഉദ്ഘാടനം ഇന്ന് 



നരിക്കുനി | മടവൂര്‍ സി.എം സന്ററിന്റെ കീഴില്‍  പുതുക്കിപണിത മടവൂര്‍ പൊയില്‍ ജുമാമസ്ജിദ് ഇന്ന്(വ്യാഴം)  മഗ് രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഡോ.സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്യും. സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, കെ ആലിക്കുട്ടി ഫൈസി, ടി.കെ മുഹമ്മദ് ദാരിമി, സ്ഥലം ഖത്തീബ് സാദിഖ് ഖുത്വുബി കൂറ്റമ്പാറ, സി.എം മഖാം മഹല്ല് കമ്മറ്റി സെക്രട്ടറി കെ എം മുഹമ്മദ് മാസ്റ്റര്‍,  അബ്ദുല്‍ ഗനിയ്യ് ഫൈസി, മടവൂര്‍ ടൗണ്‍ മഹല്ല് പ്രസിഡണ്ട് ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, മടവൂര്‍ ടൗണ്‍ ഖത്തീബ് ഉവൈസ് റഹ്മാനി,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റര്‍,സലീം മടവൂര്‍, ടി.കെ സൈനുദ്ധീന്‍, ജനാര്‍ദ്ധന്‍ മാസ്റ്റര്‍, ത്രിവിക്രമന്‍ മാസ്റ്റര്‍, വി.അബ്ദുസ്സലാം മാസ്റ്റര്‍, ടി.കെ അശ്റഫ്, വിപിന്‍, കെവി സുരേന്ദ്രന്‍, പി അബ്ദുല്‍ റഷീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.


------------------------------------------