ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് ദാഹജല പന്തൽ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു.


കൊടും വേനലിൽ ആശ്വാസമായി ഡിവൈഎഫ്ഐ ദാഹജല പന്തലുകൾ ഒരുക്കുകയാണ്. ക്യാമ്പയിൻ്റെ നരിക്കുനി ബ്ലോക്ക് തല ഉദ്ഘാടനം നന്മണ്ടയിൽ  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നിർവ്വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം കെ.എം നീനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ വിവേക്, പി.നിതിൻ, നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത്, കെ.കെ വിമേഷ്, അബിൻ രാജ്, പി.ആര്യ തുടങ്ങിയവർ പ്രസംഗിച്ചു. നരിക്കുനി ബ്ലോക്കിലെ നൂറ്റി ഇരുപത് യൂണിറ്റ് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ദാഹജല പന്തൽ ഒരുക്കും.