സ്ക്കൂളുകളിൽ ആഘോഷത്തിൻ്റെ പേരിൽ നടത്തുന്ന ആർഭാഢങ്ങൾ മാറ്റി വെച്ച് ആ പണം കൊണ്ട് അദ്ധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരിശീലനം നൽകണം:
      (ജയകുമാർ IAS)

നരിക്കുനി: സ്ക്കൂളുകളിൽ ആഘോഷത്തിൻ്റെ പേരിൽ നടത്തുന്ന ആർഭാഢങ്ങൾ മാറ്റി വെച്ച് ആ പണം കൊണ്ട് അദ്ധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരിശീലനം നൽകണമെന്ന് നരിക്കുനി ഗവ: ഹയർ സെക്കൻഡറി സ്കൂൾ  സുവർണ്ണ ജൂബിലി  പദ്ധതികളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ  ഉൽഘാടനം ചെയ്തു കൊണ്ട് പ്രമുഖ സാഹിത്യകാരനും മലയാളം സർവ്വകലാശാല വൈസ് ചാൻസലറുമായിരുന്ന ജയകുമാർ ഐ എ എസ്‌ പ്രസ്താവിച്ചു,
കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ അംഗം ഐ പി രാജേഷ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർപേഴ്സൺ നിഷാ പുരുഷോത്തമൻ ലോഗോ പ്രകാശനം ചെയ്തു. നരിക്കുനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജൗഹർ പൂമംഗലം,  ത്രിതല പഞ്ചായത്ത് സാരഥികളായ ഷിഹാന രാരപ്പൻ കണ്ടി, സി പി ലൈല, സുനിൽ കുമാർ തേനാറു കണ്ടി, മൊയ്തി നെരോത്ത്‌, അബ്ദുൽ മജീദ്‌ തലപ്പൊയിൽ, പി ടി എ പ്രസിഡന്റ്‌ അബ്ദുൽ സലാം  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ മിഥിലേഷ് .യു കെ ബഷീർ , എ ജാഫർ , ഗണേശൻ ചാലിൽ, പി ശിവാനന്ദൻ ,ഒ പി മുഹമ്മദ് ഇഖ്ബാൽ, ബാലകൃഷ്ണൻ , പി കെ നൗഷാദ്, സിദ്ദീഖ് കടന്നലോട്ട്  തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കെ കെ സ്വാഗതവും ,എച്ച്‌ എം രാജേശ്വരി ബിപി നന്ദിയും പറഞ്ഞു.