ചരമം:


2024 | മാർച്ച് 13


കൊടുവള്ളി: സി പി ഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി അംഗം മുത്തമ്പലം സ്വദേശി ഷാരോണ്‍ ( 37)നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി പി ഐ എം കൊടുവള്ളി ലോക്കൽ കമ്മറ്റി അംഗവും , മുത്തമ്പലം ബ്രാഞ്ച് സെക്രട്ടറിയും ,ഡി വൈ എഫ് ഐ മുന്‍ കൊടുവള്ളി മേഖല പ്രസിഡന്റും , മുൻ കെ എസ് ഇ ബി മീറ്റർ റീഡറും ,കൊടുവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്നു. പരേതനായ പ്രാസംഗികൻ ഇ കെ  ശിവദാസന്റെ മകനാണ്. മൃതദേഹം രാവിലെ 9 മണി മുതല്‍ 9.15 വരെ സി പി ഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസിലും ,9.30 മുതല്‍ 12 മണിവരെ വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഇന്ന് (13/3/24) ബുധൻ ഉച്ചയ്ക്ക് 12. 30 ന്  വീട്ടുവളപ്പില്‍.