*കുട്ടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ നാല്പതാം വാർഷിക പരിപാടികൾക്ക് തിരി തെളിഞ്ഞു.*


കുട്ടമ്പൂർ: കുട്ടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ നാല്പതാം വാർഷിക ഉദ്ഘാടന സമ്മേളനം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.

കുട്ടമ്പൂർ പ്രദേശത്തെ ആളുകളുടെ ചിരകാല സ്വപ്നമായ ഹൈസ്കൂൾ യാഥാർത്ഥ്യമായിട്ട് നാൽപത് വർഷം പൂർത്തിയാകുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികൾക്കാണ്  തുടക്കം കുറിച്ചത്. പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണവും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും നടത്തി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി നാൽപതാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലത്ത് പരിപാടിയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറടിയിൽ മൊമൻ്റോ നൽകി ആദരിച്ചു. ലോഗോ നിർമ്മിച്ച പ്രമോദ് നന്മണ്ട, സ്വാഗത ഗാനം രചിച്ച കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ അധ്യാപകൻ സുരേന്ദ്രൻ പുന്നശ്ശേരി  എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.പിടിഎ പ്രസിഡണ്ട് ഒ പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി കെ മോഹനൻ, കാക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ കെ ഷംന, പ്രബിത ,മാനേജർ പൂമംഗലത്ത് അബ്ദുറഹിമാൻ, പ്രസിഡണ്ട് മാധവൻ മാസ്റ്റർ, ട്രഷറർ അബ്ദുൾ സലാം പ്രിൻസിപ്പാൾ നൗഷാദ് എൻ,, മാതൃ സമിതി ചെയർപേഴ്സൺ അജിതകുമാരി ടി പി, പിടിഎ വൈസ് പ്രസിഡൻറ് ഷാജി വീര്യമ്പ്രം, പി അസീൽ, ബി സി അനുജിത്ത്,  കെ.കെ അബ്ദുൾ ലത്തീഫ് , ബി.സി. കണാരൻ മാസ്റ്റർ, കെ കെ വിശ്വംഭരൻ, ശ്രീജിത്ത് . പി. എം.എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ യു ഷജിൽ കുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പുരുഷു കുട്ടമ്പൂർ നന്ദിയും പറഞ്ഞു.