കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിലേയ്ക്കെന്ന് സൂചന :-
06-മാർച്ച്-2024
ബുധൻ
കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചേക്കും . മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകളാണ് .
ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു പിന്നിട് പോസ്റ്റും പത്മജ നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയും ബിജെപി യിൽ അംഗത്വം സ്വീകരിച്ചിരുന്നു .
കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.


0 അഭിപ്രായങ്ങള്‍