നരിക്കുനി മദ്യ ഷോപ്പ്: കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.
നരിക്കുനി അങ്ങാടിയിൽ സമീപകാലത്ത് ആരംഭിച്ച മദ്യ ഷോപ്പ് നിരവധി വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുമുള്ള സങ്കീർണമായ പ്രദേശത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്യ ഷോപ്പ് വിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 119 ആം ദിനത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല ഉദ്ഘാടനം ചെയ്തു.ടി കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈദ കൂടത്തൻ കണ്ടി,വാർഡ് മെമ്പർമാരായ മിനി പുല്ലങ്കണ്ടി, സൽമാ കുമ്പളത്ത് സമരസമിതി നേതാക്കളായ രാജീവൻ ചൈത്രം, പി.കെ അബ്ദുറഹിമാൻ, എന്നിവർ സംസാരിച്ചു. ഹാരിസ് പി.എം സ്വാഗതവും പയ്യടി ഉസ്മാൻ നന്ദിയും പറഞ്ഞു. മദ്യ ഷോപ്പിന് സമീപത്ത് താമസിക്കുന്ന 100 മുതിർന്ന പൗരന്മാർ ഒപ്പിട്ട നിവേദനം ചന്ദ്രൻ പുല്ലങ്കണ്ടിയുടെ നേതൃത്വത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതലയുള്ള അസിസ്റ്റൻറ് കമ്മീഷണർ കെ.സ് സുരേഷിന് കൈമാറി
ഫോട്ടോ: നരിക്കുനിയിലെ മദ്യഷോപ്പ് വിരുദ്ധ ജനകീയ സമിതി നടത്തിയ കലക്ടറേറ്റ് ധർണ നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിപി ലൈല ഉദ്ഘാടനം ചെയ്യുന്നു.


0 അഭിപ്രായങ്ങള്‍