ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക്  തെറിച്ച് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു :-


കാക്കൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക്  തെറിച്ച് വീണ് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. നന്മണ്ട സ്വദേശി എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്.16/3/24 ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ ബാലുശ്ശേരി- കോഴിക്കോട് പാതയ്ക്കിടയിൽ കാക്കൂർ പതിനൊന്നേ രണ്ടിൽ വെച്ചാണ് അപകടമുണ്ടായത്. നന്മണ്ടയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബിജോയ് സഞ്ചരിച്ച ബൈക്കും  എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.,അപകടത്തിൽ ബിജോയ് പിന്നാലെ വന്ന ബസ്സിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. യുവാവിൻ്റെ ദേഹത്ത് ബസ് കയറി ഇറങ്ങി തൽക്ഷണം മരണവും സംഭവിക്കുകയായിരുന്നു. ബിജോയ്‌യുടെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര വൈകിട്ട്  നടക്കും ,അഞ്ചുമണി മുതൽ ആറുമണിവരെ നന്മണ്ട സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടത്തും. വൈകിട്ട് ഏഴരയ്ക്ക് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

നന്മണ്ട അമ്മോമ്മലത്ത് പരേതനായ വാസുവിൻ്റെയും വസന്തഅമ്മയുടെയും മകനാണ് ബിജോയ്.ഷിജി, സുബീഷ് എന്നിവർ സഹോദരങ്ങളാണ്.സി.പി.എം.നൻ മണ്ട നോർത്ത് ലോക്കൽ കമ്മറ്റി അംഗവും, കെ.എസ്.കെ.ടി.യു. നന്മണ്ട വില്ലേജ് സെക്രട്ടറിയുമാണ് ബിജോയ്.