പുല്ലാളൂർ : പുല്ലാളൂർ പറപ്പാറ യൂണിറ്റ് എസ്.എസ്.എഫ്, എസ്. വൈ.എസ്,കെ.എം.ജെ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ റമദാൻ പ്രഭാഷണവുംമഹ്ലറത്തുൽ ബദ് രിയ്യയും നടന്നു. പറപ്പാറ മഹല്ലിലെ 380 ഓളം നിർധന കുടുംബങ്ങൾക്ക് റിലീഫ് വിതരണം നടത്തി.പരിപാടിയിൽ ഇസ്ലാമിക് എജുക്കേഷൻ ബോർഡ് നടത്തിയ സ്മാർട്ട്  സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ്‌ സിനാൻ കെ ടി യെ അനുമോദിച്ചു. ഇസുദീൻ സുഹരി വെള്ളലശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  സി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും സയ്യിദ് മുദബ്ബിർ തങ്ങൾ കടലുണ്ടി പ്രാർത്ഥനയും നിർവഹിച്ചു. ഹാഫിസ് സക്കരിയ സഖാഫിഉസ്താദ് മുഖ്യ പ്രഭാഷണം നടത്തി. വി പി മുഹമ്മദ് മാസ്റ്റർ, കെ കെ അബ്ദുൽ മജീദ്, ഉമ്മർ ഫാറൂഖ് തച്ചൂര്  എന്നിവർ സംസാരിച്ചു.ചടങ്ങിൽ കെ. പി. ആലി ഹാജി നന്ദിയും പറഞ്ഞു