ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ ശ്രീ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് I. N. D. I. A മുന്നണിയുടെ നേതൃത്വത്തിൽ, ആം ആദ്മി പാർട്ടി കൊടുവള്ളി നിയോജക മണ്ഡലം നരിക്കുനിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മാസ്റ്റർ പുല്ലഞ്ചേരി ഉദ്ഘാടനം ചെയ്തു.. ആം ആദ്മി പാർട്ടി  കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ രത്നാകരൻ തൂവയിൽ സ്വാഗതം പറഞ്ഞു..ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡണ്ട് ശ്രീ അഭിലാഷ് ദാസ് അധ്യക്ഷതവഹിച്ച യോഗത്തിൽ, നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജവഹർ പൂമംഗലം  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മെമ്പർ വീ ഇല്ല്യാസ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി  ഏ ജാഫർ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പീ ഐ വാസുദേവൻ നമ്പൂതിരി തുടങ്ങിയ നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു..  ശ്രീ ഇബ്രാഹിം മോന്തോട്ടം നന്ദി രേഖപ്പെടുത്തി..