ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു, തീപിടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കളും മരിച്ചു :- 

03.03.2024


കൊടുവള്ളി:ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടി പൊയിൽ അഭിനന്ദ് എന്നിവരാണ് മരിച്ചത് , മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ്  ആദ്യം  മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ തടസമായത് ,