ആർ ജെ ഡി ഓഫീസ്  ഉത്ഘാടനം ചെയ്തു 

മടവൂർ : മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പുതുതായി തയ്യാറാക്കിയ ഓഫീസ് രംപൊയിലിൽ ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ ഉത്ഘാടനം ചെയ്തു .  തുർന്ന്നടന്ന കൺവൻഷനിൽ ആർ ജെ ഡി സംസ്ഥാന സെക്രെട്ടറി സലീം മടവൂർ മുഖ്യ പ്രഭാഷണം നടത്തി . ആർ ജെ ഡി മടവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ മുൻകാല സോഷ്യലിസ്റ്റ് നേതാക്കളായ കെ കെ മുഹമ്മദ് ,എൻ പി അബൂബക്കർ,എൻ പി ചോയി എന്നിവരെ ആദരിച്ചു .മണ്ഡലം പ്രസിഡണ്ട് കെ കെ അസൈൻ , സെക്രട്ടറി കെ ടി സുനി എന്നിവർ ആശംസകൾ നേർന്നു .പാർട്ടി പഞ്ചായത്ത് സെക്രട്ടറി എം എ സിദ്ദീഖ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി സി വേലായുധൻ നന്ദിയും പറഞ്ഞു .

ഫോട്ടോ ക്യാപ്ഷൻ 

മടവൂർ രാംപൊയിലിൽ ആർ ജെ ഡി മടവൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ആർ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ്  എം കെ ഭാസ്‌കരൻ ഉത്ഘാടനം ചെയ്യുന്നു