നരിക്കുനി : യുഡിഎഫ് സ്‌ഥാനാർഥി എം.കെ.രാഘവൻ നരിക്കുനി പഞ്ചായത്തിലെ കുടുംബസംഗമങ്ങളിൽ പങ്കെടുത്ത് വോട്ട് തേടി. പാലങ്ങാട്, കാരുകുളങ്ങര, പാറന്നൂർ എന്നിവിടങ്ങളിൽ യുഡിഎഫ് സംഘടിപ്പിച്ച കുടുംബസംഗമങ്ങളിൽ എം.കെ.രാഘവൻ പങ്കെടുത്തു. പാറന്നൂരിലെ യോഗത്തിൽ കെ.സി.അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, വിജയൻ കട്ടാടശ്ശേരി, ഫിലിപ് ജോർജ്, സലീന സിദ്ദിഖലി, ടി.സി.ഷരീഫ് എന്നിവർ പ്രസംഗിച്ചു. മറ്റു സ്വീകരണ കേന്ദ്രങ്ങളിൽ യു.സി.രാമൻ, പി.ശശീന്ദ്രൻ, വി.സി.മുഹമ്മദ്, പി.ഐ.വാസുദേവൻ, നമ്പൂതിരി, എ.ജാഫർ, വി.ഇല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.


0 അഭിപ്രായങ്ങള്‍