ഒമാനിൽ ബോട്ടപകടത്തിൽ പുല്ലാളൂർ സ്വദേശികളായ  രണ്ട് കുട്ടികൾ  മരണപ്പെട്ടു :-


 13-04-2024


 നരിക്കുനി  :-പുല്ലാളൂർ തച്ചൂർ  ലുക്മാനുൽ ഹകീം- മുഹ്സിന ദമ്പതികളുടെ  മക്കൾ 

 ഹൈസം (7), ഹാമിസ് (4) എന്നിവരാണ് ഒമാനിൽ നടന്ന ബോട്ട് അപകടത്തിൽ മരണപ്പെട്ടത് ,പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്‌പീഡ് ബോട്ട് എഞ്ചിൻ തകരാർ കാരണം ബാലൻസ് നഷ്ടപ്പെട്ട് മറിയുകയായിരുനുവെന്നാണ് ലഭിക്കുന്ന സൂചന. മാതാപിതാക്കൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.