സി.എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച തുടക്കമാവും:


മടവൂർ |  ആത്മീയ വഴിത്താരയിൽ അനേകം വിശ്വാസി സമൂഹത്തിന് അഭയ കേന്ദ്രമായ ഖുതുബുൽ ആലം  സി.എം. വലിയുല്ലാഹിയുടെ 34 )o ആണ്ട് നേര്‍ച്ച ആത്മീയ സമ്മേളനത്തിന് മടവൂർ  സി.എം. സെന്ററിൽ വെള്ളിയാഴ്ച തുടക്കമാവും.


ഏപ്രിൽ 19, 20, 21 തിയ്യതികളില്‍ നടക്കുന്ന ആണ്ട് നേർച്ചക്കാരംഭം കുറിച്ചു കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കാരക്കാട് സയ്യിദ് മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടക്കും. ശേഷം സയ്യിദ് അവേലത്ത് അബ്ദുൽ ഫത്താഹ് തങ്ങൾ പതാക ഉയര്‍ത്തും.


തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി  തങ്ങളുടെ അദ്ധ്യക്ഷതയില്‍ ഡോ. സയ്യിദ് അബ്ദുസ്സബൂർ ബാ ഹസൻ അവേലം  ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി പ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ലുഖ്മാനുൽ ഹക്കീം സഖാഫി മുഖ്യപ്രഭാഷണം നടത്തും. 


ഏപ്രിൽ 20 ശനിയാഴ്ച  വൈകുന്നേരം 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടിയിൽ കെ വി കെ തങ്ങൾ ഫറോക്ക് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. സയ്യിദ് അവേലത്ത് അബ്ദുല്ലത്വീഫ് അഹ്ദൽ തങ്ങളുടെ  അദ്ധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീൻ ബുഖാരി വൈലത്തൂർ  ഉദ്ഘാടനം ചെയ്യും.  മദനീയം അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും.


 ഏപ്രിൽ 21 ന് ഞായറാഴ്ച ഉച്ചക്ക്  2 മണിക്ക്  നടക്കുന്ന മുഹിബ്ബ് സംഗമം കുറ്റിക്കാട്ടൂർ അബ്ദുല്ലത്വീഫ് മുസ്ലിയാരുടെ  അദ്ധ്യക്ഷതയില്‍ ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി പന്നൂർ  ഉദ്ഘാടനം ചെയ്യും. 


വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തില്‍ വയനാട് പി ഹസൻ മുസ്ലിയാർ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍  അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണവും സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി സന്ദേശ പ്രഭാഷണവും നടത്തും. വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹ്സിൻ തങ്ങൾ അവേലം, സയ്യിദ് മുല്ലക്കോയ തങ്ങൾ പെരുമണ്ണ, സയ്യിദ് സകരിയ്യൽ ജീലാനി വൈലത്തൂർ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, യു.കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി എരുമക്കൊല്ലി, സി.എം ഇബ്രാഹീം സാഹിബ്, ഡോ. അബൂബക്കർ കാടാമ്പുഴ, ഹമീജാൻ ലത്വീഫി ചാവക്കാട് തുടങ്ങിയവർ പ്രസംഗിക്കും.  സമാപന  ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് നൂറുസ്സാദാത്ത് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.