വിരമിച്ചിട്ടും ,വിശ്രമമില്ലാതെ :-
പി സി പാലം:
അമ്പിളി മാമാ നിയെന്നോട് ഇമ്പം പൂണ്ട് ചിരിച്ചില്ലേ എന്നു തുടങ്ങുന്ന ഗാനത്തിന് ചുവടു വച്ച് എട്ടാം വയസ്സിൽ തുടങ്ങിയ നൃത്ത അഭ്യസനം 56ലും തുടരുകയാണ് പി സി പാലം എ യു പി സ്ക്കൂൾ റിട്ട. അധ്യാപികയായ ടി.സുജാത. വിശ്രമജീവിതം വീട്ടിൽ അടങ്ങിയിരിക്കാനുള്ളതല്ലെന്ന ഉറച്ച വിശ്വാസത്തിൽ കലാ-സാംസ്കാരിക-സാമൂഹിക മണ്ഡലത്തിൽ നിറ സാന്നിധ്യമാണ് ഈ അധ്യാപിക.
റിട്ടയർ ചെയ്ത് ഒരു വർഷത്തിനിടെ അഞ്ചോളം വേദികളിൽ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം സത്യവ്രതന്റെ ശിക്ഷണത്തിൽ ചേളന്നൂർ ശ്രീകലാലയത്തിലാണ് നൃത്തപഠനം. കഴിഞ്ഞ മാസം ആദ്യവാരം കോഴിക്കോട് നളന്ദയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു.കുട്ടികൾക്കും അമ്മമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും മോട്ടിവേഷൻ ക്ലാസ്, പാലിയേറ്റീവ് പ്രവർത്തനം, കെ എസ് എസ് പിയു വനിത അംഗങ്ങളോടൊപ്പo നൃത്ത പരിശീലനം, പ്രാസംഗിക, അവതാരിക ഇങ്ങനെ നീളുന്ന പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാ സാഹിത്യ വേദി
അധ്യാപകർക്ക് നടത്തിയ കഥ, കവിത, ഉപന്യാസ രചന മത്സരത്തിൽ ഉപജില്ലാ , ജില്ല സംസ്ഥാന തലത്തിൽ പല തവണ ജേതാവായിട്ടുണ്ട്. ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കൺവീനറായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച അനൗൺ സർക്കുള്ള അവാർഡും ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. കെ.എസ് എസ് പിയു ജില്ലാ സമ്മേളനത്തിൽ സ്വാഗത സംഗീത നൃത്ത ശിൽപം ഇവരുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറിയത്.
റിട്ട. എസ്. ഐ വി. കെ അശോകനാണ് ഭർത്താവ്.
മക്കൾ: ഡോ. ആതിര അശോക്, അക്ഷയ അശോക്.(കയാ കിങ്, കുമരകം ) ,


0 അഭിപ്രായങ്ങള്