ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് മഴക്കാലപൂർവ്വം ശുചീകരണത്തിന് തുടക്കം:
നരിക്കുനി: -ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലുള്ള മഴക്കാലപൂർവ്വം ശുചീകരണ ക്യാമ്പയിന് തുടക്കമായി. നരിക്കുനി ഗവൺമെൻറ് ആശുപത്രിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് പ്രസിഡണ്ട് എ.ഷജിൽ അധ്യക്ഷനായി. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ഷൈജ ജോർജ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ.കെ ഷിബിൻ ലാൽ, ബ്ലോക്ക് ട്രഷറർ ഇ.വൈശാഖ് തുടങ്ങിയവർ സംസാരിച്ചു. നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത് സ്വാഗതവും ,ബ്ലോക്ക് ജോ: സെക്രട്ടറി കെ.കെ വിമേഷ് നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ ബ്ലോക്കിലെ വിവിധ ജലാശയങ്ങൾ, സ്കൂളുകൾ, പൊതു ഇടങ്ങൾ തുടങ്ങിയവയും ശുചീകരിക്കും.


0 അഭിപ്രായങ്ങള്‍