.
മീൻകാരൻ്റെ താക്കോൽ പൊലീസ് കൊണ്ടുപോയതായി പരാതി ; മീൻ ചീഞ്ഞു പോയതായി പരാതി :-
നരിക്കുനി . ബൈക്കിൽ സഞ്ചരിച്ച് മീൻ വിൽക്കുന്നതിനിടെ ഹെൽമറ്റ് ഇടാത്തതിന്റെ പേരിൽ ബൈക്കിൻ്റെ താക്കോൽ ഊരി പൊലീസുകാർ കൊണ്ടുപോയതായി പരാതി.
വഴിയരികിൽ നിർ ത്തിയിടേണ്ടി വന്ന ബൈക്കിലെ ഒരു പെട്ടി മീൻ റോഡരികിൽ ചീ ഞ്ഞഴുകിയതോടെ വിൽപനക്കാരനു കനത്ത നഷ്ടം.
കഴിഞ്ഞദിവസം ചെങ്ങോട്ടുപൊയിലിൽ മെയിൻ റോഡിൽ വച്ച് വഴിയിലേക്കു കയറുമ്പോഴാണു ഹെൽമറ്റ് വയ്ക്കാത്തതിനു പൊലീസുകാർ ബൈക്ക് നിർത്തിച്ചതെന്നു
നരിക്കുനി ചാലിയേക്കര തേനാറുകണ്ടി അപ്പുക്കുട്ടി പറഞ്ഞു. മീൻ വിൽപനയ്ക്കായി ഇടവഴിയിലുടെ ഹെൽമറ്റ് വച്ച് പോകുമ്പോൾ വിളിച്ചാൽ കേൾക്കില്ലെന്നു പറ ഞ്ഞപ്പോൾ മോശമായി സംസാരി ച്ച കാക്കൂർ സ്‌റ്റേഷനിലെ പൊലീസുകാർ ബൈക്കിന്റെ താക്കോൽ ഊരി ജീപ്പിൽ കയറി പോയി. എണ്ണായിരത്തോളം രൂപ
യുടെ മീൻ വാങ്ങിയതിൽ രണ്ടാ യിരത്തി അറുനൂറോളം രൂപയുടെ മീൻ മാത്രമാണ് വിൽപന നടത്തിയതെന്ന് അപ്പുക്കുട്ടി പറഞ്ഞു. അവശേഷിച്ച മീൻ പൂർണമായി നശിച്ചു. റോഡരികിൽ ഇരിക്കുന്ന ബൈക്കിലെ പെട്ടിയിൽ മത്സ്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്നത് നാട്ടുകാർക്കും ദുരിതമായി. കുറേ മീൻ കാക്കകൾ കൊത്തി വലിച്ചു കൊണ്ടുപോയി.
ഹൃദ്രോഗിയായ അപ്പുക്കുട്ടിയുടെ രണ്ട് സഹോദരിമാർ ഉൾപ്പെ ടെയുള്ള അഞ്ചംഗ കുടുംബം ഇദ്ദേഹത്തിന്റെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. 27 വർഷമായി ബൈക്കിൽ വീടുകളിൽ എത്തി മീൻ വിൽപന നടത്തിയാണ് ഇദ്ദേഹം ജീവിക്കുന്നത് ,
പൊലീസ് അതിക്രമത്തിനു എതിരെ പരാതി നൽകി കാത്തിരിക്കുകയാണ് അപ്പുക്കുട്ടി . അതേസമയം ബൈക്കി ന്റെ താക്കോൽ കടയിൽ ഏല്പിച്ച് പോലീസ് സ്ഥലം വിട്ടതായി പരാതിയുണ്ട് ,

0 അഭിപ്രായങ്ങള്‍