മടവൂർ :-
മടവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ജൂൺ ഒന്നിന് ബഹുജന മാർച്ച് സംഘടിപ്പിക്കാൻ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.
ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുക,
കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, മടവൂർ സബ് സെന്റർ എന്നിവയുടെ നവീകരണത്തിൽ പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
ജൂൺ 1 ന് രാവിലെ 10 30 ന് രാമൻപോയിൽ അങ്ങാടിയിൽ നിന്ന് മാർച്ച് തുടങ്ങും.
കാര്യങ്ങൾ വിശദീകരിക്കുന്നതിനായി
അങ്കത്തായി,
ചെറുവലത്ത് താഴം ,
പുല്ലാലൂർ ,
മുട്ടാഞ്ചേരി ,
ചോലക്കര താഴം ,
ആരാമ്പ്രം ,
പൈബാലശേരി ,
പള്ളിത്താഴം ,
ഓങ്ങോറ താഴം ,
മടവൂർ മുക്ക്,
എന്നിവിടങ്ങളിൽ പൊതുയോഗം നടത്തി ,
റോഡ് പൊളിച്ചത് കൊണ്ട് നാട്ടുകാർ വിഷമം അനുഭവിച്ചുകൊണ്ടിരിക്കയാണ് ,


0 അഭിപ്രായങ്ങള്‍