സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന അഷ്മിൽ ഡാനിഷ്(14) മരിച്ചു :-
21.07.2024
സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മിൽ ഡാ(14) മരിച്ചത്. മലപ്പുറത്ത് ജാഗ്രതാ നിദേശം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം10 നായിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് മരണംകാരണം. സംസ്കാരം പ്രോട്ടോകോൾ അനുസരിച്ച് നടക്കും .
അതേസമയം മലപ്പുറത്ത് നിപ സമ്പർക്ക പട്ടിക 246 ആയി ഉയർന്നു. 63 പേർ അതിതീവ്ര നിരീക്ഷണത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാണോ അവലോകന യോഗം പരിശോധിച്ചു. പുനേയിൽ നിന്ന് മൊബൈൽ ലാബ് നിപ പരിശോധനയ്ക്കെത്തും. ആനക്കയം, പണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണം ശക്തിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരും.
:നിപ ബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തില്‍ കർശന നിയന്ത്രണങ്ങള്‍. ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.വിവാഹം, സല്‍ക്കാരം അടക്കമുളള പരിപാടികള്‍ക്ക് പരമാവധി 50 പേർക്ക് മാത്രമാണ് അനുമതി. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു.
പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ 14കാരനാണ് രോഗം മൂലം മരിച്ചത്.അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിക്ക് പനിയുള്ളതിനാല്‍ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൂന്നുബന്ധുക്കളും മുൻപ് ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.നേരിട്ട് സമ്പർക്കത്തിലായ 60 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 214പേർ നിരീക്ഷണത്തിലാണ്. സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റും.
വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുൻപ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്. 10ന് പനി ബാധിച്ച കുട്ടിക്ക് 12ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15ന് ഇതേ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്..
അഞ്ചാം തവണയാണ് നിപ കേരളത്തെ ഭീതിയിലാക്കുന്നത്.2018ലായിരുന്നു തുടക്കം. അന്ന് 19 പേരില്‍ സിസ്റ്റർ ലിനി ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്. 2021ല്‍ ഒരാളും, 2023 രണ്ടുപേരും മരിച്ചു. മൂന്ന് തവണയും കോഴിക്കോടിനെ പിടിച്ചുലച്ചു. 2019 ജൂണില്‍ എറണാകുളത്ത് എൻജി.വിദ്യാർത്ഥിക്ക് രോഗം ബാധിച്ചെങ്കിലും രക്ഷപ്പെട്ടു.
*കണ്‍ട്രോള്‍ സെല്‍ തുറന്നു*
മലപ്പുറം പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്.
*കണ്‍ട്രോള്‍ റൂം നമ്പറുകള്‍*
0483-2732010
0483-2732050
0483-2732060
0483-2732090


0 അഭിപ്രായങ്ങള്‍