എരവന്നൂർ: -ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം വീട്ടിലെ പറമ്പിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരവന്നൂർ തെക്കേടത്ത്താഴം നൂഞ്ഞിക്കര രാരു (87) വാണ് മരിച്ചത്. കിടപ്പുരോഗിയായ ഭാര്യ സരോജിനി (77) മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാർഡ് 21-ൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ മകൻ സരോജിനിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 


അസ്വാഭാവിക മരണത്തിന് കാക്കൂർ പോലീസ് കേസെടുത്തു. അമ്മയെ കൊല്ലാൻ ശ്രമിച്ചെന്ന മകൻ സജിത്തിന്റെ പരാതിയിൽ മറ്റൊരു കേസുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.