സഹപാഠിക്കൊരു സമ്മാനം നാളെ ബോബി ചെമ്മണൂർ താക്കോൽ കൈമാറും 

➖➖➖➖➖➖➖➖➖

മടവൂർ :ചക്കാലക്കൽ ഹയർ സെക്കണ്ടറി  സ്കൂളിലെ വീടില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക്  അധ്യാപകരും

വിദ്യാർത്ഥികളും മാനേജ്മെൻ്റും  പി ടി എ യും സംയുക്തമായി വർഷം തോറും വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണ് സഹപാഠിക്കൊരു സമ്മാനം . ഇതിന്റെ ഭാഗമായി  കഴിഞ്ഞ വർഷം നിർമ്മിച്ച വീടിന്റെ താക്കോൽ ദാന ചടങ്ങ് നാളെ 18 / 7 / 24 വ്യാഴം  ഉച്ചക്ക് 1:30 ന് പ്രമുഖ വ്യവസായിയും സാമൂഹ്യ സേവകനുമായ ബോബി ചെമ്മണൂർ നിർവഹിക്കും . ചടങ്ങിൽ   ജനപ്രതിനിധികൾ അടക്കമുള്ള പ്രമുഖർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പി ടി എ പ്രസിഡന്റ് വി സി റിയാസ്ഖാൻ,മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ സന്തോഷ്‌ ,മാനേജർ പി കെ സുലൈമാൻ ,പ്രിൻസിപ്പാൾ എം സിറാജുദീൻ ,ഹെഡ്മാസ്റ്റർ ടി കെ ശാന്തകുമാർ,സലിം മുട്ടാഞ്ചേരി,സലീന സിദ്ധീഖലി ,പി പി മനോഹരൻ ,ഷാജു പി കൃഷ്‌ണൻ ,പി കെ അൻവർ , പി അബ്ദുൽ ലത്തീഫ് ,കെ ജാഫർ , വി പി സുബൈർ എന്നിവർ സംസാരിച്ചു


ഫോട്ടോ :- നാളെ (വ്യാഴം 18/7/24) ബോബി ചെമ്മണൂർ താക്കോൽ ദാനം നിർവ്വഹിക്കുന്ന ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ സഹപാഠിക്കൊരു സമ്മാനം പദ്ധതിയിൽ നിർമിച്ചു നൽകുന്ന വീട്