പാലങ്ങാട് സർക്കിൾ വിചാര സദസ്സ്


നരിക്കുനി | ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമെന്ന ശീർഷകത്തിൽ എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി പാലങ്ങാട് സർക്കിൾ സംഘടിപ്പിച്ച വിചാര സദസ്സ് ശ്രദ്ധേയമായി. 


പാലങ്ങാട് അൽ മിസ്ബാഹ് സുന്നി സെന്ററിൽ സർക്കിൾ പ്രസിഡണ്ട് റസാഖ് സഖാഫിയുടെ അധ്യക്ഷതയിൽ സോൺ ജനറൽ സെക്രട്ടറി നിസാർ സഖാഫി നടുവല്ലൂർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് പി പി ഇബ്റാഹിം സഖാഫി വിഷയാവതരണം നടത്തി. 


വി സി ഇബ്രാഹിം സഖാഫി, ബി പി അസീസ് മാസ്റ്റർ, പി പി ഫള്‌ലു റഹ്മാൻ പാറന്നൂർ, സൈനുദ്ദീൻ സഖാഫി കുണ്ടായി, അസീസ് മുസ്‌ലിയാർ പാലങ്ങാട് പ്രസംഗിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും സർക്കിൾ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.