പുല്‍പ്പള്ളി: തിരുവല്ലയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ വയനാട്ടിലും സമാന സംഭവത്തില്‍ യുവാവ് മരിച്ചു. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ സുധന്‍ (32) ആണ് മരിച്ചത്. വയലിലൂടെ വീട്ടില്‍ വരുന്നതിനിടെ പൊട്ടിവീണ വൈദ്യുതികമ്പിയില്‍നിന്ന് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തിരുവല്ല മേപ്രാലില്‍ പുല്ലു ചെത്താന്‍ പോയ 48 കാരന്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. രാവിലെ ആറുമണിക്ക് വള്ളത്തില്‍ പുല്ലു ചെത്താന്‍ പോയതായിരുന്നു. ഏറെനേരമായും വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തില്‍ ഷോക്കേറ്റനിലയില്‍ കണ്ടെത്തിയത്. മേപ്രാല്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നാണ് റെജിക്ക് വൈദ്യുതാഘാതം ഏറ്റത്.


0 അഭിപ്രായങ്ങള്‍