കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം  സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിലേക്ക് ഇടിച്ചു കയറി :-



     3-07-2024                          

              

                                                                                               


കാക്കൂർ :-ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം  സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിലേക്ക് ഇടിച്ചു അപകടം. കുറുമ്പൊയില്‍-ബാലുശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന ഇത്യാട് ചാനല്‍-2 ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക്  പരിക്ക് പറ്റി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , രാവിലെ 10 മണിയോടെയാണ് അപകടം.കാക്കൂകുഴിയില്‍ അയിഷ മന്‍സില്‍ അബൂബക്കൂറിന്റെ വീടിന്റെ മതിലാണ് ഇടിച്ചത്.  ഇടിയുടെ ആഘാതത്തില്‍ തെങ്ങ്, മാവ് എന്നിവ മുറിഞ്ഞ് വീണു.  മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്. എഎസ്ഐ കെ.കെ.ലിനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി ,